സിലമ്പം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ അച്ഛനും മക്കൾക്കും മെഡൽ നേട്ടം

മാവേലിക്കര- 2026 സിലമ്പം സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ചെട്ടികുളങ്ങര കാശിനാഥ കളരി. കളരി ആശാൻ ഉമേഷ്‌ ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ അച്ഛനും മക്കളും മെഡൽ ജാതാക്കളായി. കാർത്തികപള്ളി ചേപ്പാട് ഒൻപതാം വാർഡിൽ ജനനിയിൽ രജികുമാറാണ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്. രജികുമാർ ഗീതു ദമ്പതികളുടെ മക്കൾ ഗൗരി, ജാനകി എന്നിവരും മോഡൽ സ്വന്തമാക്കി. നങ്ങിയർകുളങ്ങര ബി.എച്ച്.എച്ച്.എസ് 9ാം ക്സാസ് വിദ്യാർതഥിനിയാണ് ഗൗരി. ജാനകി നാലാം ക്ലാസ് വിദ്യാർത്ഥിനിയും. ജാനകി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ഹോൾഡർ കൂടിയാണ്.

Related Articles

Back to top button