കേന്ദ്ര ഏജൻസികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമതയുടെ അഭ്യർത്ഥന

കേന്ദ്ര ഏജൻസികളിൽ നിന്ന് സംരക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത ഹൈക്കോടതിയുടെ പരിപാടിക്കിടെ  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാണ് മമതാ ബാനർജി അഭ്യർത്ഥന നടത്തിയത്. കേന്ദ്ര ഏജൻസികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും മമത അവശ്യപ്പെട്ടു. ഭരണഘടനയും,  ജനാധിപത്യവും സംരക്ഷിക്കണം. ഏജൻസികൾ തെറ്റായി ലക്ഷ്യംവെയ്ക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയിലും,  ഓഫീസിലും നടന്ന ഇ ഡി റെയ്ഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മമതയുടെ അഭ്യർഥന എന്നത് ശ്രദ്ധേയമാണ്.

അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഗൗരവതരം എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ഏജൻസി അന്വേഷണം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വിഷയത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും നോട്ടീസയച്ചു.

Related Articles

Back to top button