ഈ വർഷത്തെ ശ്രീ പഞ്ചമി പുരസ്കാരം ഗായകൻ എം ജി ശ്രീകുമാറിന്

ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്‌ദേവതയുടെ ശിൽപ്പവും,   പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശ്വതി മഹോത്സവത്തിന്റെ ഒന്നാം ദിവസമായ 21ന് വൈകിട്ട് 7ന് തിരുവനന്തപുരം പേട്ട ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം കൈമാറും. തിരുവനന്തപുരം മേയറടക്കമുള്ള മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button