പോറ്റിയെ കേറ്റിയത് ആരെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കം….പി രാജീവ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പി രാജീവ്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്ന് പി രാജീവ് പറഞ്ഞു. സ്വര്‍ണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തെ എതിര്‍ത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പി രാജീവ് പറഞ്ഞു. നിയമസഭ പോലും പ്രതിപക്ഷം ബഹിഷ്‌കരിച്ചെന്ന് പി രാജീവ് കുറ്റപ്പെടുത്തി.
‘ഒരു മോഷണം നടത്തിയാളെ പിടിച്ചപ്പോള്‍ മുന്‍പ് നടത്തിയ മോഷണങ്ങളും അന്വേഷിക്കുന്നത് സാധാരണമല്ലേ. ആഗോള അയ്യപ്പ സംഗമത്തിന്റെ സമയത്ത് പോറ്റി തന്നെ ആണ് ആദ്യം പരാതി നല്‍കിയത്. ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം ആയിരിക്കും. പോറ്റിയെ കേറ്റിയത് ആരാണെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ട്. സംസ്ഥാനത്തുള്ളവര്‍ ആണോ അഖിലേന്ത്യാ തലത്തില്‍ ഉള്ളവരാണോ എന്നതാണ് പുതിയ തര്‍ക്കം’, പി രാജീവ് കൂട്ടിച്ചേര്‍ത്തു.



