കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത്.. 

മലപ്പുറം ജില്ലയിൽ മോട്ടർ വാഹന വകുപ്പ് നടത്തിവരുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം നിയമലംഘനങ്ങൾക്ക് പിഴയായി 6,30,100 രൂപയാണ് ഈടാക്കിയത്. ഇതിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉപയോഗമുൾപ്പെടെയുള്ള റജിസ്‌ട്രേഷൻ നിയമലംഘനങ്ങൾക്ക് മാത്രം 83 പേരിൽ നിന്നായി 2,49,000 രൂപ പിഴ ചുമത്തി. ഈ മാസം 3-ന് ആരംഭിച്ച പ്രത്യേക പരിശോധനയിൽ 15 ദിവസത്തിനിടെ ആകെ 437 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഹെൽമെറ്റ് ധരിക്കാത്തവർക്കെതിരെയാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് (97,500 രൂപ). ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് 82,000 രൂപയും, ലൈസൻസ് ഇല്ലാത്തവർക്ക് 45,000 രൂപയും പിഴയിട്ടു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ എന്നിവയും നടപടിക്ക് വിധേയമായി. പെരിന്തൽമണ്ണ സബ് ആർടിഒ ഓഫീസിന് കീഴിലുള്ള പരിശോധനയിൽ മാത്രം 219 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related Articles

Back to top button