ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്…സർക്കാർ വിജ്ഞാപനം ഉടൻ..

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചുള്ള സർക്കാർ വിജ്ഞാപനം ഉടൻ. അഡ്വ. ബിജി ഹരീന്ദ്രനാഥിനെയാണ് സർക്കാർ നിയമിക്കുന്നത്. കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഹരീന്ദ്രനാഥ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നൽകാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു.

Related Articles

Back to top button