തടവുകാരുടെ വേതന വർദ്ധനവ് എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരത; ഇ.പി. ജയരാജൻ

തടവുകാരുടെ വേതന വർദ്ധനവ് എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. ജയിലിൽ കിടക്കുന്ന പാവങ്ങൾ പണമുണ്ടാക്കുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നാണ് ഇ.പി. ജയരാജൻ്റെ ചോദ്യം. ഇത് എതിർക്കുന്നവർ ജയിലിൽക്കിടക്കുന്നവരോട് ചെയ്യുന്നത് ക്രൂരതയാണെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും പല അഭിപ്രായങ്ങളാണ് വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നത്. കാലോചിതമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇ.പി.ജയരാജൻ പറയുന്നു. വേതനം കുറഞ്ഞവർക്ക് കൂട്ടണമെന്നത് സർക്കാർ നിലപാടാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.



