രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ്  അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാർത്ഥിനികളാണ് ഇരുവരും. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും,  മറ്റൊരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഹോസ്റ്റലിലെത്തി പരിശോധനകള്‍ നടത്തി

Related Articles

Back to top button