കൊച്ചി മേയർക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്…

കൊച്ചി: എറണാകുളത്തെ കുടുംബശ്രീയുടെ പ്രശസ്ത സംരംഭമായ സമൃദ്ധിയെ നശിപ്പിക്കാനാണ് പുതിയ മേയർ വി കെ മിനിമോൾ ശ്രമിക്കുന്നതെന്ന് മുൻമന്ത്രി തോമസ് ഐസക്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണമാണ് കോൺഗ്രസിന്റെ വി.കെ. മിനിമോൾ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൃദ്ധിക്ക് പകരം ഇന്ദിരാ കാന്റീൻ എന്ന പുതിയ പദ്ധതി തുടങ്ങാനാണ് തീരുമാനം.10 രൂപയ്ക്കാണ് അവിടെ ഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാൽ ലക്ഷ്യം വില കുറയ്ക്കുക എന്നതല്ലെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button