ശബരിമല സ്വർണ്ണക്കൊള്ള കേസ് ;  കെ പിശങ്കരദാസ്  അറസ്റ്റിൽ 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ സ്‌പെഷ്യൽ തഹസിൽദാർ ശങ്കരദാസിനെ  SIT  അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് പി ശശിധരൻ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശങ്കരദാസ് ഐ സി യുവിൽ ആയതിനാൽ, അറസ്റ്റ് വിവരം കൊല്ലം കോടതിയെ അറിയിക്കുകയും,  തുടർന്ന് മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി തുടർ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. നാളെ കൊല്ലം കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും. ഐ സി യുവിൽ നിന്ന് മുറിയിലേക്ക് ശങ്കരദാസിനെ മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായകമായ ഒരു നീക്കമായാണ് ഈ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button