തിരഞ്ഞെടുപ്പ് യോ​ഗത്തിനായെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി യുവമോർച്ച

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോ​ഗത്തിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോർച്ച. ആശ്രമം മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങി ചിന്നക്കടയിലേക്ക് പോകവെയാണ് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രവർത്തകരുടെ പ്രതിഷേധത്തെ കുറിച്ച് പൊലീസിന് ധാരണയുണ്ടായിരുന്നില്ല. കരിങ്കൊടി കാണിച്ച രണ്ടുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിന് പിന്നാലെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button