ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാനെന്ന വ്യാജേന പണം കൈപ്പറ്റിയ സംഭവം; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. ലഹരിക്കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഭവത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവർക്കെതിരെയാണ് നടപടി. ഇവരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. അതിഥിതൊഴിലാളികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടതായാണ് പരാതി. സംഭവം അന്വേഷിച്ച വിജിലസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.




