നാട്ടിക സ്വദേശിനിയുടെ വീടിന് മുന്നിൽ രാത്രി ബൈക്കിലെത്തി, ലൈംഗിക ചുവയോടെ അസഭ്യം പറഞ്ഞ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചു

യുവതിയേയും സുഹൃത്തിനേയും ആക്രമിച്ച് മാനഹാനി വരുത്തിയ കേസില്‍ ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. നാട്ടിക എ.കെ.ജി. ഉന്നതിയില്‍ കാമ്പ്രത്ത് വീട്ടില്‍ അഖില്‍ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് രാത്രി 9.30ന് നാട്ടിക സ്വദേശിനിയുടെ വീടിനു മുന്നിലെ വഴിയില്‍ വച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്നിറങ്ങിയ അഖില്‍ ഒരു കാരണവും കൂടാതെ സ്ത്രീയുടെ സുഹൃത്തായ അമലിന്റെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും, തടയാന്‍ ചെന്ന പരാതിക്കാരിയെ ലൈംഗിക ചുവയോടെ അസഭ്യങ്ങള്‍ പറയുകയുമായിരുന്നു. ഇരുവരേയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും പരാതിക്കാരിയെ ഷോള്‍ഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയെന്നുമാണ് കേസ്

Related Articles

Back to top button