ഇറാനിൽ കൂട്ടക്കുരുതി തുടരുന്നു… പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം…

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,400 കടന്നു. പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. പ്രതിഷേധം തുടരാനും സഹായം ഉടനെത്തുമെന്നും ട്രംപ് പ്രതികരിച്ചു. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു.
കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കരുതെന്നും അങ്ങനെ ചെയ്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്റർനെറ്റ് ഉപരോധം അഞ്ചാം ദിവസവും തുടരുന്നു. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഇറാൻ ജനതയുടെ കൊലയാളികൾ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കുറ്റപ്പെടുത്തി.




