അടിമത്ത മനോഭാവത്തിൽ നിന്ന് രാജ്യം മുക്തമാകണം; ജെൻസികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലെ യുവതലമുറ പഴയകാലത്തെ അടിമത്ത മനോഭാവത്തിൽ നിന്ന് പൂർണ്ണമായും മുക്തരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാരത് മണ്ഡപത്തിൽ നടന്ന ‘വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ ഇന്നത്തെ ജെൻ സി തലമുറയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബ്രിട്ടീഷ് കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികളും (മെക്കാളെ വിദ്യാഭ്യാസ രീതി) നിയമങ്ങളും ഇന്നും ഇന്ത്യക്കാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നുണ്ടെന്നും, അതിൽ നിന്ന് പുറത്തുകടക്കേണ്ടത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശ ഉൽപ്പന്നങ്ങളെ മാത്രം മികച്ചതായി കാണുകയും ഇന്ത്യൻ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന രീതി മാറണം. ഇതിനായി വിദേശത്തെ നല്ല കാര്യങ്ങൾ സ്വീകരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ കരുത്തിൽ അഭിമാനിക്കാൻ യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button