രഹസ്യ വിവരം കിട്ടി പൊലീസെത്തി… വീട്ടിലെ ടെറസിൽ നിന്നും പിടികൂടിയത്…

വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ചെറുകാട്ടൂര്‍ പരക്കുനി ബീരാളി വീട്ടില്‍ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പനമരം പൊലീസും ചേര്‍ന്ന് പിടകൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിന്റെ ടെറസില്‍ മണ്ണും മണലും ചാണകവും നിറച്ച ട്രേയില്‍ മൂന്ന് കഞ്ചാവ് ചെടികളായിരുന്നു യൂനസ് നട്ടുവളര്‍ത്തിയിരുന്നത്. പരിശോധനയില്‍ കണ്ടെത്തിയ മൂന്ന് ചെടികളും പോലീസ് പറിച്ചെടുത്ത് നശിപ്പിച്ചു. പനമരം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.പി അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button