കേരള കോൺഗ്രസ് മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു…

പത്തനംതിട്ട: കേരള കോൺഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം(80) അന്തരിച്ചു. ചെങ്ങന്നൂരിലെ കല്ലിശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌സി സ്ഥാപകനും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു തോമസ് കുതിരവട്ടം.
കേരള കോൺഗ്രസ്(എം) നേതാവായിരുന്നെങ്കിലും ഒരു ഘട്ടത്തിൽ തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു. പിന്നീട് വീണ്ടും കേരള കോൺഗ്രസ് (എം)ൽ തിരികെ എത്തിയെങ്കിലും സജീവ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.



