ദില്ലിയിലേക്ക് വിളിച്ചുവരുത്തുന്നത് ഭയപ്പെടുത്താനാണ്, വിജയ്യെ ദില്ലിയിൽ വിളിച്ച് ചോദ്യംചെയ്യുന്നതിൽ സംശയങ്ങൾ ഉന്നയിച്ച് ഡിഎംകെ

നടൻ വിജയ്യെ ദില്ലിയിൽ വിളിച്ച് ചോദ്യംചെയ്യുന്നതിൽ സംശയങ്ങൾ ഉന്നയിച്ച് ഡിഎംകെ. കരൂർ നടന്ന സംഭവത്തിൽ ദില്ലിയിൽ എന്ത് അന്വേഷണം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു. ദില്ലിയിലേക്ക് വിളിച്ചുവരുത്തുന്നത് ഭയപ്പെടുത്താനാണ്. വിചാരണയും ഇനി ദില്ലിയിൽ നടക്കുമോയെന്നും ശരവണൻ ചോദിച്ചു. സിബിഐ നടപടികൾ അന്യായവും, നിയമവിരുദ്ധവും ആണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം, ചോദ്യം ചെയ്യലിനായി വിജയ് ഹാജരായിട്ടുണ്ട്. കരൂ റാലിയുടെ ആസൂത്രണം മുതൽ ദുരന്തം നടന്ന സമയം വരെയുള്ള കാര്യങ്ങളെക്കുറിച്ചാണ് സിബിഐ വിജയിയെ ചോദ്യം ചെയ്യുന്നത്,




