എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു… ആക്രമണത്തിന് പിന്നിൽ എസ്ഡിപി എന്ന് ആരോപണം…

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഇരിട്ടിയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ബുള്ളറ്റിലും കാറിലുമെത്തിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിസാം പറയുന്നു. വോട്ടെടുപ്പിൽ പലയിടത്തും സംഘർഷമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പൊലീസിൻ്റെ അനുമാനം. നിലവിൽ പരിക്ക് ഗുരുതരമല്ല.

Related Articles

Back to top button