ദേശീയപാതയിൽ ബൊലേറോ കീഴ്‌മേൽ മറിഞ്ഞ് അപകടം.. പൂർണ ഗർഭിണിക്കും മൂന്ന് വയസുകാരനും അടക്കം ആറ് പേർക്ക്

തിക്കോടി ദേശീയപാതയിൽ ബൊലേറോ കീഴ്‌മേൽ മറിഞ്ഞ് അപകടം. പൂർണ ഗർഭിണിക്കും മൂന്ന് വയസുകാരനും അടക്കം വാഹനത്തിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനം എതിരെ വന്നപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോളാണ് ബൊലേറോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകവെയായിരുന്നു അപകടമുണ്ടായത്.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡിൽ നിന്ന് കയറി വന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പയ്യോളി പൊലീസ് അപകട സ്ഥലം സന്ദർശിച്ചു.

Related Articles

Back to top button