വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു….

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോട്ടത്തിൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്. കഴിഞ്ഞ നാലാം തീയതി ഞായറാഴ്ചയായിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മുഹമ്മദ് മുഹ്സിൻ. ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഇന്നലെ രാത്രി 11.15 ഓടെയാണ് മരിച്ചത്. നാട്ടുകൽ ഐ.എൻ.ഐ.സി വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.

Related Articles

Back to top button