സ്കോട്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം…വീണ്ടും വൈഭവ് വെടിക്കെട്ട്…

സ്കോട്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം…വീണ്ടും വൈഭവ് വെടിക്കെട്ട്…പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിംഗ് വെടിക്കെട്ട് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയ വൈഭവ് അണ്ടര്‍ 19 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടി. 50 പന്തിൽ 96 റണ്‍സടിച്ച വൈഭവിന് തലനാരിഴക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ചുറി നഷ്ടമായി. ഏഴ് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി.സ്കോട്‌ലന്‍ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ വൈഭവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. 39 പന്തില്‍ 39 റണ്‍സുമായി മലയാളി താരം ആരോണ്‍ ജോര്‍ജും 12 പന്തില്‍ 10 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയുമാണ് ക്രീസില്‍. 96 റണ്‍സെടുത്ത വൈഭവിന്‍റെയും 19 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Related Articles

Back to top button