പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശി എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. വാടക വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ വീടുപണി നടക്കുകയാണ് അതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button