ഗവർണർ ആനന്ദ ബോസിന് വധഭീഷണി; സുരക്ഷാസേനയില്ലാതെ കൊൽക്കത്തയിലൂടെ നടക്കുമെന്ന് രാജ് ഭവൻ

പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസിന് വധഭീഷണി. ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്ഭവൻ ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗവർണറുടെ സുരക്ഷ രാത്രി തന്നെ വിലയിരുത്തുകയായിരുന്നു. അതേസമയം, വധഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാസേനയില്ലാതെ കൊൽക്കത്തയിലൂടെ ഇന്ന് ഗവർണർ നടക്കുമെന്നാണ് രാജ് ഭവൻ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ വിമർശനവുമായി എത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്ന് വിമർശനങ്ങളിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു ആനന്ദബോസ്.
എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ല. മന്നം സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദബോസ് കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ രംഗത്ത് വന്നത്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നുമായിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്.



