തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയുൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം…

തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിലെ പള്ളിച്ചലിൽ ലോറി ബൈക്കിന് പിന്നിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം . കടയ്ക്കുളം വിരാലിവിള സ്വദേശി അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശി ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഇരുവരും പിഎസ്‌സി പരിശീലനത്തിനായി പോകവെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പള്ളിച്ചൽ ട്രാഫിക് സിഗ്നലിന് 100 മീറ്റർ അകലെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ മുൻവശത്തെ വലത്തെ ടയറിനടിയിൽ കുടുങ്ങിയ ബൈക്കിനെയും യാത്രികരെയും വലിച്ച് സിഗ്നലും കടന്നാണ് ലോറി നിന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.




