വ്യാജമാലമോഷണക്കേസില്‍ പ്രവാസി ജയിലില്‍ കിടന്നത് 54 ദിവസം….പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി….

കൊച്ചി: നിരപരാധിയായ പ്രവാസിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ കേരള പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും കനത്ത പിഴയും. നീതിക്കുവേണ്ടിയുള്ള വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തലശ്ശേരി സ്വദേശി താജുദ്ദീനും കുടുംബത്തിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണ് ഇവിടെ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ നഷ്ടപരിഹാര തുക ഖജനാവിൽ നിന്നല്ല, മറിച്ച് താജുദ്ദീനെ കള്ളക്കേസിൽ കുടുക്കിയ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്ന് തന്നെ ഈടാക്കി നൽകണമെന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
2018-ലാണ് താജുദ്ദീന്റെ ജീവിതം തകർത്ത ആ സംഭവമുണ്ടാകുന്നത്. മകളുടെ വിവാഹത്തിനായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കൽ പോലീസ് മാലമോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലെ നേരിയ സാദൃശ്യം മാത്രം വെച്ചാണ് പോലീസ് ഈ ക്രൂരത കാട്ടിയത്.
താൻ നിരപരാധിയാണെന്നും മാല മോഷണം പോയ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നും വ്യക്തമാക്കുന്ന സാക്ഷിമൊഴികളും തെളിവുകളും താജുദ്ദീൻ ഹാജരാക്കിയെങ്കിലും പോലീസ് അത് അപ്പാടെ അവഗണിച്ചു. ഈ കള്ളക്കേസ് കാരണം 54 ദിവസമാണ് അദ്ദേഹം കേരളത്തിലെ ജയിലിൽ കഴിഞ്ഞത്. ജയിൽ മോചിതനായി ഖത്തറിലേക്ക് മടങ്ങിയ അദ്ദേഹത്തിന് വിസ കാലാവധി കഴിഞ്ഞതിന്റെ പേരിൽ അവി




