കോൺഗ്രസിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സി ശോഭിത

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിത. പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്ന പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും പി എം നിയാസിൻറെ തോൽവിക്ക് തൻറെ ഭർത്താവിനെ പഴിചാരാനാണ് ശ്രമം. വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ല എന്നും പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി അബുവിൻറെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.

Related Articles

Back to top button