വടക്കാഞ്ചേരി കോഴ ആരോപണം… തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

വടക്കാഞ്ചേരി കോഴ ആരോപണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ടറാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രാഥമിക പരിശോധനയില്‍ തുടരന്വേഷണം വേണമെന്നാണ് ആവശ്യം. തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ആണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ സിപിഐഎം വാഗ്ദാനം ചെയ്തതായി വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫറിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് വിജിലന്‍സിനെ സമീപിച്ചത്.

Related Articles

Back to top button