മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണം; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിന്റെ മരണത്തിൽ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. ആശുപത്രികൾക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിഎച്ച്സി മുതൽ മെഡിക്കൽ കോളേജിൽ വരെ വീഴ്ച്ചയുണ്ടായി. ജില്ല ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച്ചയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ പിഴവെന്ന് റിപ്പോർട്ടിലുണ്ട്.വീഴ്ച്ചകൾ കണ്ടെത്തിയെങ്കിലും ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയില്ല.




