ഒറ്റപ്പാലത്ത് പതിനൊന്നുവയസുകാരന് പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് സ്ഥിരീകരണം….

ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനൊന്ന് വയസുകാരന്റെ കാലില്‍ പരിക്കേറ്റ സംഭവത്തില്‍ പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി. പന്നിപ്പടക്കം എങ്ങനെ ജനവാസ മേഖലയില്‍ എത്തി എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും. പന്നിപ്പടക്കം ഉപയോഗിച്ച് അനധികൃത പന്നിവേട്ട നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.



