‘മുൻഷി’ അഭിനേതാവ് ഹരീന്ദ്രകുമാർ അന്തരിച്ചു

മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. രാത്രി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ.



