ആറുവരിപ്പാത ഇടിയുമെന്ന ആശങ്ക; ദേശീയപാത കോഴിക്കോട്-വടകര റീച്ചില്‍ സംരക്ഷണഭിത്തി നെടുകെ പിളര്‍ന്നു

നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന ആറുവരി ദേശീയപാതയില്‍ കോഴിക്കോട് -വടകര റീച്ചില്‍ അഴിയൂര്‍ മേഖലയിലെ സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്ന നിലയില്‍. ചോമ്പാല്‍ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടര്‍പാസിനും മധ്യേയുള്ള സംരക്ഷണഭിത്തിയാണ് പിളര്‍ന്നിരിക്കുന്നത്. കുഞ്ഞിപ്പളളി അണ്ടര്‍പാസിനായി ഇരുഭാഗങ്ങളിലായി റോഡ് ഉയര്‍ത്തിയിരുന്നു. ഇതൊരു ഭാഗം അവസാനിക്കുന്നത് കുഞ്ഞിപ്പള്ളി ടൗണിലും, മറുഭാഗം അവസാനിക്കുന്നത് ചോമ്പാല്‍ ബ്ലോക്ക് ഓഫീസിന് അടുത്തുമാണ്.
സര്‍വീസ് റോഡിന് സമീപമാണ് അപകടം നടന്നിരിക്കുന്നത്. നിര്‍മ്മാണത്തിന്റ ഭാഗമായി ഇവിടെ മണ്ണ് നിറയ്ക്കുകയാണ്. ഭാരം കനക്കുന്നതോടെ ദേശീയപാത തകരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. റോഡ് നിര്‍മ്മാണ ചുമതലയുള്ള കമ്പനിയുടെ എഞ്ചിനീയറിങ് വിഭാഗം പ്രശ്‌നം നിസ്സാരവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. തകര്‍ന്ന സംരക്ഷണ ഭിത്തി മാറ്റി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




