‘ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം’..

ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കകത്ത് പറയണം എന്ന് ശശി തരൂർ എംപി. ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം എന്ന് തരൂർ വയനാട്ടിലെ നേതൃ ക്യാമ്പിൽ പറഞ്ഞു. അടുത്ത കാലത്തായി പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ തരൂർ തന്നെയാണ് ഈ അഭിപ്രായം പറഞ്ഞതാണ് എന്നതാണ് കൗതുകം. അതേസമയം ജനം പരിഹസിച്ചു ചിരിക്കുന്ന അവസ്ഥ നേതാക്കൾ ഉണ്ടാക്കരുത് എന്ന് പിന്നാലെ സംസാരിച്ച മുരളീധരൻ യോഗത്തിൽ പറഞ്ഞു. ആരെടെയും പേര് പറയാതെയായിരുന്നു മുരളീധരന്‍റെ പരാമർശം.

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന നേതൃക്യാമ്പിൽ 100 സീറ്റെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മുന്നിൽ വയ്ക്കുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ നയരേഖ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. അതിനിടെ വ്യക്തിപരമായ പ്രശ്നങ്ങൾ തെര‌ഞ്ഞെടുപ്പ് ചർച്ചാ വേദിയിൽ പറയരുതെന്ന നിർദേശമുണ്ടായിട്ടും ദീപ്തി മേരി വർഗീസ് കൊച്ചി കോർപ്പറേഷൻ മേയർ വിവാദം യോഗത്തിൽ ഉന്നയിച്ചു. മേയറെ തിരഞ്ഞെടുത്ത രീതിയെയാണ് യോഗത്തിൽ വിമർശിച്ചത്.

Related Articles

Back to top button