സ്കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനിൽ വിദ്യാർത്ഥിയെ മദ്യം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയതും അധ്യാപകൻ പിടിയിലായതും. എസ്‍സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സിൽ വെച്ചാണ് നവംബറിൽ മദ്യം നൽകിയ ശേഷം  പീഡിപ്പിച്ചത്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ പിടികൂടിയത്.

Related Articles

Back to top button