നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും തീർച്ച; പോസ്റ്റർ പ്രതിഷേധം

കെപിസിസി മുന്‍ അധ്യക്ഷനും, വടകര എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറയുന്നു.
‘മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും..തീര്‍ച്ച’, എന്നാണ് പോസ്റ്റര്‍. 7 തവണ എംപിയും, 2 തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ, നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെയെന്നായിരുന്നു പോസ്റ്റര്‍.




