പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്…സിപിഎം നേതാവ് വി.കെ. നിഷാദിന്റെ പരോൾ നീട്ടി

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന്റെ പരോൾ നീട്ടി. ജയിൽ ഡിജിപിയാണ് നിഷാദിന്റെ പരോൾ ഈ മാസം 11 വരെ നീട്ടിയത്. ജയിലിലായിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ നിഷാദ് മത്സരിച്ച് ജയിച്ച് പയ്യന്നൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും ശിക്ഷിക്കപ്പെട്ടതിനാൽ നിഷാദ് സത്യപ്രതിജ്ഞ ചെയ്തില്ല.
പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞമാസം 26നാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറു ദിവസത്തെ പരോൾ അനുവദിച്ചത്. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെയാണ് ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചത്. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷ നൽകിയത്.



