ശബരിമല സ്വർണക്കൊള്ള….സിബിഐ അന്വേഷിക്കണം…എം ടി രമേശ്…

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം സഹായിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിമിതികൾ നേരത്തെ വ്യക്തമായ സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് കൈമാറണം. ഇതിനായി ബി.ജെ.പി നിയമനടപടികൾ സ്വീകരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രമ ദിനത്തിൽ വിശ്വാസികളുടെ വീടുകളിൽ ‘ശബരിമല സംരക്ഷണ ദീപം’ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും 2020-ലെ 14 ശതമാനത്തിൽ നിന്ന് ഇത്തവണ അത് 15 ശതമാനമായി വർദ്ധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. പല പഞ്ചായത്തുകളിലും ബി.ജെ.പി ഭരണമുണ്ടാകുന്നത് തടയാൻ എൽ.ഡി.എഫും യു.ഡി.എഫും ഒരു മുന്നണിയായി പ്രവർത്തിച്ചു. ഈ മാസം 11-ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾക്ക് നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button