ബൈക്കപകടത്തിൽ വടക്കഞ്ചേരിയിൽ ഒരാൾക്ക് ദാരുണാന്ത്യം…

വടക്കഞ്ചേരി ദേശീയപാതയിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി മമ്പാട് നാരായണൻ (61) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വർക്ക്ഷോപ്പിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണൻ. ജോലിക്കായി പോകുന്നതിനിടെ ദേശീയപാത മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്. ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button