റെയിൽവേ സ്റ്റേഷനിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറും; പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ്​ ഗോപി

റെയിൽവേ സ്റ്റേഷനിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. അതിനായുള്ള കാര്യങ്ങൾ ആവിഷ്കരിച്ചതായി കേന്ദ്ര മന്ത്രി സുരേഷ്​ ഗോപി. കൊല്ലം, കൊച്ചി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ കാര്യം പ്രധാനമന്ത്രിയോട് അടക്കം സൂചിപ്പിച്ചിട്ടുണ്ട്​. വരും തലമുറയ്ക്ക് വേണ്ടി റീബിൽഡ് ചെയ്യുകയാണ് എല്ലാം. എന്റെ മനസ്സിൽ ഒരു കല്പന ഉണ്ട്, അതിന്റെ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യും. കൊല്ലം റെയിൽവേ സ്​റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സ്ഥലം അനുവദിക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസ്സിലായില്ല. അത് തിരുവനന്തപുരത്തേക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കും. തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button