പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോയിൽ മായാ വി; പിന്നാലെ വമ്പൻ ട്വിസ്റ്റ്..

തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ചുട്ട മറുപടിയുമായി കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മായാ വി. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് മായ വിയ്ക്കെതിരെ സൈബർ ആക്രമണം നടന്നത്. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാർഡ് എടയാർ വെസ്റ്റിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു മായ വി. ടെലിവിഷൻ സ്റ്റാൻഡപ് കോമഡി പരിപാടികളിലൂടെയും ശ്രദ്ദേയയായ മായാ വി. വ്യത്യസ്‍തമായ പേര് കൊണ്ടും തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മായയെ വ്യക്തിപരമായും രാഷ്ട്രീയമായും അധിക്ഷേപിച്ച് സൈബറാക്രമണം ഉണ്ടായത്. അധിക്ഷേപം കടുത്തതോടെ വ്യത്യസ്‍തമായ ഒരു വീഡിയോയിലൂടെ ചുട്ട മറുപടി നൽകിയിരിക്കുകയാണ് മായ വി.

ഇതിന് പിന്നാലെയാണ് മായയുടെ ഇടത് രാഷ്ട്രീയത്തിനെയും വ്യക്തിത്വത്തെയും അധിക്ഷേപിച്ച് കൊണ്ട് വ്യാജ അക്കൗണ്ടുകളിൽ നിന്നടക്കം സൈബറാക്രമണം ഉണ്ടായത്. അധിക്ഷേപം കടുത്തതോടെ വ്യത്യസ്‍തമായ ഒരു വീഡിയോയിലൂടെ മറുപടി നൽകിക്കൊണ്ടാണ് മായാ വി ഇതിനെതിരെ പ്രതികരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇത് വൈറൽ ആവുകയും ചെയ്തു. ‘സത്യാവസ്ഥ ഇതാണ്’ എന്ന അടിക്കുറിപ്പോടെ മായാ വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മറുപടി ഇതിനോടകം വൈറലായി.

വീഡിയോയുടെ ആദ്യ ഭാഗത്തിൽ കരഞ്ഞു കൊണ്ടാണ് മായ പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ വരുന്ന ആരോപണങ്ങൾ ശെരിയാണെന്ന രീതിയിലാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ പിന്നീടാണ് ട്വിസ്റ്റ്. ‘നിനക്കൊന്ന് പൊട്ടിക്കരഞ്ഞു കൂടെയെന്ന’ പരിഹാസങ്ങൾക്ക് മറുപടിയായി ‘നിങ്ങൾ എന്നെ ഇങ്ങനെയാകും അല്ലെ കാണാൻ ആഗ്രഹിക്കുന്നത്’ എന്ന ചോദ്യത്തോടെ കണ്ണീർ തുടക്കുന്ന മായയുടെ വിഡിയോ ഒറ്റയടിയ്ക്ക് വിമർശകരെ കണക്കിന് പരിഹസിക്കുന്ന ട്രോൾ വിഡിയോ ആയി മാറി.

അക്രമികൾ ആഗ്രഹിക്കും പോലെ പേടിച്ച് കരഞ്ഞ് പിൻവാങ്ങില്ല. കുറച്ച് വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള അധിക്ഷേപങ്ങളും കൊണ്ടൊന്നും തളരില്ലെന്നും തന്റെ രാഷ്ട്രീയവും പാർട്ടിയും തനിക്കൊപ്പം എന്നുമുണ്ടാകുമെന്നും മായാ വി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ അസഭ്യവർഷം നടത്തുന്നവരോട് താൻ കരയുകയോ ക്ഷമ ചോദിക്കുകയോ ചെയ്യില്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും മായാ വി പറഞ്ഞു. നിരവധി പേരാണ് ഇവർക്ക് കമന്റ് ബോക്സിൽ പിന്തുണ അറിയിച്ച് എത്തിയത്.

https://www.facebook.com/share/v/1ELv5qpMRn

Related Articles

Back to top button