വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ല… കാന്തപുരം

വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ലെന്നും ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അദ്ദേഹം നയിക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള കാസർകോട്ടെ പരിപാടിയിലായിരുന്നു പരാമർശം.

വർഗീയത നമ്മെ തൊട്ടുതീണ്ടാൻ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല.ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ല. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

Related Articles

Back to top button