കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് വി ഡി സതീശന്‍…

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷനേതാവ് ഇതുവരെയും തെളിവ് ഹാജരാക്കിയില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നത് അദ്ദേഹത്തിന് കോടതി നടപടികളെക്കുറിച്ച് അറിയാത്തതുകൊണ്ടാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഷ്ടമുള്ളപ്പോള്‍ പോയി തെളിവ് നല്‍കാന്‍ സാധിക്കുന്ന സ്ഥലമല്ല കോടതിയെന്നും നിരവധി തവണ എംഎല്‍എയും മന്ത്രിയുമൊക്കെ ആയിരുന്ന കടകംപള്ളിക്ക് ഇതിനെക്കുറിച്ച് അറിയാത്തത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെയും ക്രൈംബ്രാഞ്ചിലെ ഉന്നതന്റെയും അറിവോടെ സിപിഐഎമ്മുകാരായ രണ്ടുപേരെ എസ്‌ഐടിയിൽ നിയമിച്ചത് ഹൈക്കോടതി പരിശോധിക്കണമെന്നും സത്യസന്ധമായി ജോലി ചെയ്യാൻ എസ്‌ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചിട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നെന്ന വാർത്ത ആരാണ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ശ്രമിക്കുന്നത് സിപിഐഎം നേതാക്കൾ സ്വർണം കവർന്നത് ബാലൻസ് ചെയ്യാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button