ശബരിമല: ആരൊക്കെ ജയിലിലായെന്ന് ഞങ്ങൾ നോക്കിയിട്ടില്ല, സ്വർണം നമുക്ക് പൂർണമായും തിരിച്ചുകിട്ടണം

ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം വളരെ ഫലപ്രദമായ രീതിയിൽ നടക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണത്തിന് ഞങ്ങൾ പൂർണമായ പിന്തുണ നൽകുന്നു. ആ പിന്തുണ അന്നും ഇന്നും ഒരേപോലെ തുടരുകയാണ്. ആരൊക്കെ ചോദ്യം ചെയ്യപ്പെട്ടു, ആരൊക്കെ ജയിലിലായി എന്നത് ഞങ്ങൾ നോക്കിയിട്ടില്ല. ആരായാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. സ്വർണ്ണം നമുക്ക് പൂർണ്ണമായും തിരിച്ചുകിട്ടണം. അവരെ രക്ഷിക്കുന്ന നിലപാടിലേക്ക് ഞങ്ങൾ പോകില്ല. എന്നാൽ, അവസരവാദപരമായ നിലപാടാണ് യുഡിഎഫ് തുടരുന്നത് -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

Related Articles

Back to top button