കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പോലീസ്

കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങോടെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതി ഒടുവിൽ കോയമ്പത്തൂരിൽ വെച്ച് പിടിയിലായി. നിരവധി കേസുകളിലെ പ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുലാണ് (അപ്പു 28) പിടിയിലായത്. വടക്കഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ വടക്കഞ്ചേരി പൊലീസ് കണ്ടെത്തി.തുടർന്ന് അതിവേഗം രാഹുലിനെ പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശികളായ സഫർ (36), അനസ് (26), ഇരട്ടക്കുളം സ്വദേശി ജിബിൻ (25), കണ്ണന്നൂർ സ്വദേശി ജലാലുദ്ദീൻ (20), കോയമ്പത്തൂർ സ്വദേശി അൻവർ(30) എന്നിവരാണ് രാഹുലിനെ സഹായിച്ചതിന് അറസ്റ്റിലായത്.

നവംബർ 27 ന് മണ്ണുത്തി സ്റ്റേഷനിൽ രാഹുലിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പിടികൂടാനായി മണ്ണുത്തി പോലീസ് തിങ്കളാഴ്ച വടക്കഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. രാഹുൽ പോലീസിനു നേരെ കത്തിവീശി പരിഭ്രാന്തി സൃഷ്ടിച്ച് നിൽക്കുന്നതിനിടെ സഫർ ബൈക്കിൽ രാഹുലിനെ രക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കണ്ണമ്പ്രയിൽ നിന്ന് അനസ് രാഹുലിനെ കാറിൽ കയറ്റി ഇരട്ടക്കുളത്ത് ജിബിന്റെ അടുത്ത് എത്തിച്ചു. ജിബിൻ രാഹുലിനെ കണ്ണന്നൂരിൽ ജലാലുദ്ദീന്റെ വീട്ടിലെത്തിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു

Related Articles

Back to top button