പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി;  എംവി ഗോവിന്ദൻ

പിഎം ശ്രീ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാം, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകും. തുടര്‍ഭരണത്തില്‍ ആശാവഹമായ പ്രതീക്ഷയുണ്ട്. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ അമിത ആത്മവിശ്വാസം കൊണ്ടാണ് പഞ്ചായത്തുകളില്‍ തോല്‍വിയുണ്ടായതെന്നും ഇത് സിപിഎമ്മിന്‍റെ സംഘടനാ വീഴ്ചയാണെന്നും എംവി ഗോവിന്ദൻ സമ്മതിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക്  നല്‍കിയ അഭിമുഖത്തിലാണ് ഈ  തുറന്നുപറച്ചില്‍.

Related Articles

Back to top button