‘തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വാദം’; പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ച് കർഷകൻ

കൊല്ലത്ത് കർഷകന്റെ വ്യത്യസ്തമായ പ്രതിഷേധം. പാൽ തലയിലൂടെ ഒഴിച്ചാണ് കർഷകൻ പ്രതിഷേധിച്ചത്. പാൽ കർഷകനായ വിഷ്ണുവാണ് പരവൂരിലെ കൂനയിൽ പാൽ സൊസൈറ്റിക്ക് മുന്നിൽ നിന്ന് പ്രതിഷേധിച്ചത്. തന്റെ പശുവിന്റെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വാദമാണ് വിഷ്ണുവിനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് കർഷകൻ പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതർ കള്ളക്കേസ് നൽകിയെന്നും വിഷ്ണു പറയുന്നുണ്ട്. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി ഒന്നും ഉണ്ടായിട്ടില്ലെന്നും മനഃപൂർവ്വം തന്നെ ദ്രോഹിക്കാൻ സൊസൈറ്റി ഉണ്ടാക്കിയ കള്ള കഥയാണിതെന്നും യുവാവ് പറയുന്നു. സംഭവത്തിൽ നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്നും വിഷ്ണു പറഞ്ഞു.

Related Articles

Back to top button