മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കടുത്തുരുത്തി എംഎൽഎ ആയിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. കുറച്ചു നാളുകളായി സംഘടന രംഗത്ത് സജീവം ആയിരുന്നില്ല.

Related Articles

Back to top button