ചേലക്കരയിൽ കടുത്ത നടപടിക്കൊരുങ്ങി സിപിഎം…16-ാം വാർഡ് മെമ്പറെ പാർട്ടിയിൽ നിന്ന് പുറത്താക്കി….

ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയില്‍ കടുത്ത നടപടിയുമായി സി.പി.എം. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിന് പകരം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയ പതിനാറാം വാര്‍ഡ് മെമ്പര്‍ പി.എന്‍. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടിയെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.വി മനോജ്കുമാര്‍ അറിയിച്ചു. വോട്ട് മാറിയ ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന രാമചന്ദ്രന്റെ വിശദീകരണം പാര്‍ട്ടി മുഖവിലക്കെടുത്തില്ല. 24 വാര്‍ഡുകളുള്ള ചേലക്കരയില്‍ 12 സീറ്റുകള്‍ വീതം നേടി യു. ഡി.എഫും, എല്‍.ഡി.എഫും തുല്യനിലയിലെത്തിയിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രതിനിധിയായ ടി. ഗോപാലകൃഷ്ണന് ലഭിച്ച വോട്ടാണ് വിവാദങ്ങള്‍ക്കിടയായത്.




