കൂടരഞ്ഞിയിൽ ആദിവാസി വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ഏഴാംക്ലസുകാരനെ പ്ലസ്ടു വിദ്യാർത്ഥി മർദ്ദിച്ചത് ചെരിപ്പ് മാറി ഇട്ടതിന്

കോഴിക്കോട് കൂടരഞ്ഞിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റു. സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ആദിവാസി വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. അബദ്ധത്തിൽ ചെരുപ്പ് മാറി ധരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സ്കൂളിലെ തന്നെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി.




