​ ഭർത്താവിനായി വൃക്ക പകുത്ത് നൽകി, കുടുംബം പോറ്റാൻ കട; പിടിച്ചെടുത്ത ഇടത് കോട്ട ഭരിക്കാന്‍ ഷീജാ ഷാനവാസ്

അരനൂറ്റാണ്ടിനുശേഷം പത്തനാപുരത്ത് യുഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ ശ്രദ്ധേയയായ ഒരാളുണ്ട്. ഭര്‍ത്താവിന് വൃക്ക പകുത്ത് നല്‍കിയും , വീട്ടുചെലവിനായി സ്റ്റേഷനറിക്കട നടത്തിയും ഗ്രാമ-ബ്ലോക്ക് അംഗമായി മികച്ച പൊതുപ്രവര്‍ത്തകയായും പേരെടുത്ത ഷീജാ ഷാനവാസ്. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഷീജയ്ക്കിത് അര്‍ഹതയുള്ള നേട്ടം കൂടിയാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ കുണ്ടയം ഫാത്തിമ സ്റ്റോഴ്‌സില്‍ നിന്നാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസേരയിലേക്ക് ഷീജ എത്തിയിരിക്കുന്നത്. മൂലക്കട വെസ്റ്റ് വാര്‍ഡില്‍ നിന്നാണ് ഷീജാ ഷാനവാസ് വിജയിച്ചത്.

Related Articles

Back to top button